മലപ്പുറം:താനൂരിൽ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. താനൂർ മുക്കോല സ്വദേശികളായ വേലായുധൻ, അച്യുതൻ എന്നിവരാണ് മരിച്ചത്. രാവിലെ ഒന്‍പതു മണിക്കായിരുന്നു അപകടം. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
മലപ്പുറത്ത് കിണര്‍ ഇടിഞ്ഞ് രണ്ട് മരണം - താനൂർ മുക്കോല സ്വദേശി
താനൂർ മുക്കോല സ്വദേശികളായ വേലായുധൻ, അച്യുതൻ എന്നിവരാണ് മരിച്ചത്.
കിണര്‍ അപകടം
പുതിയ വീടിന്‍റെ ഭാഗമായി നിര്‍മിച്ചുകൊണ്ടിരുന്ന കിണറാണ് ഇടിഞ്ഞുവീണത്. വ്യാഴാഴ്ച വൈകുന്നേരം പ്രദേശത്ത് പെയ്ത ശക്തമായ മഴ രക്ഷാപ്രവര്‍ത്തനം ദുസഹമാക്കി. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചത്. മൃതദേഹങ്ങള്‍ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Last Updated : May 29, 2020, 1:27 PM IST