കേരളം

kerala

ETV Bharat / city

ഇന്ധന വില വർധനക്കെതിരെ പ്രതീകാത്മക ബന്ദ് നടത്തി - symbolic bandh

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രദേശത്താണ് ബന്ദ് നടത്തിയത്. റോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് നടത്തിയ പ്രതിഷേധ പരിപാടി എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ഇന്ധന വില വർധന  പ്രതീകാത്മക ബന്ദ് നടത്തി  എ.പി അനിൽകുമാർ എം.എൽ.എ  ശ്രീശൻ കോളേരി  fuel price hike  symbolic bandh  bandh
ഇന്ധന വില വർധനക്കെതിരെ പ്രതീകാത്മക ബന്ദ് നടത്തി

By

Published : Jul 1, 2020, 9:48 PM IST

മലപ്പുറം:ഇന്ധന വില വർധനക്കെതിരെ തേഞ്ഞിപ്പലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയില്‍ പ്രതീകാത്മക ബന്ദ് നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രദേശത്താണ് ബന്ദ് നടത്തിയത്. റോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് നടത്തിയ പ്രതിഷേധ പരിപാടി എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഇന്ധന വില വർധനക്കെതിരെ പ്രതീകാത്മക ബന്ദ് നടത്തി
കേന്ദ്ര സർക്കാറിന്‍റെ കോർപ്പറേറ്റ് താൽപ്പര്യങ്ങളാണ് ഇതിന് കാരണം. കൊവിഡ് കാലത്തെ ജനങ്ങളുടെ പ്രയാസങ്ങളറിയാതെ കമ്പനികളുടെ ലാഭങ്ങൾക്കായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് എ.പി അനിൽകുമാർ പറഞ്ഞു. മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റ് ശ്രീശൻ കോളേരി അധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി. നിധീഷ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്‍റ് ടി.പി അസ്ദാഫ്, അസീസ് ചീരാംതൊടി എന്നിവർ സംസാരിച്ചു. രാജേഷ് ചാക്യാടൻ, സനീഷ് മതിലഞ്ചേരി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

ABOUT THE AUTHOR

...view details