സോളാർ കേസ് സിബിഐക്ക് വിട്ടത് പിണറായിയുടെ ഇലക്ഷൻ സ്‌പെഷ്യൽ:എപി അനിൽകുമാർ - AP Anilkumar
നാലെ മുക്കാൽ കൊല്ലം പിണറായിയുടെ പൊലീസ് അന്വേഷിച്ചു. ഇതിൽ ഒന്നും ഇല്ലെന്ന് അവർക്കറിയാം.
സോളാർ കേസ് സിബിഐക്ക് വിട്ടത് പിണറായിയുടെ ഇലക്ഷൻ സ്‌പെഷ്യൽ:എപി അനിൽകുമാർ
മലപ്പുറം: സോളാർ കേസ് സിബിഐക്ക് വിട്ടത് പിണറായി വിജയൻ സർക്കാരിന്‍റെ ഇലക്ഷൻ സ്‌പെഷ്യൽ ആണെന്ന് മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എപി അനിൽകുമാർ. കേരളത്തിലെ മികച്ച ഉദ്യോഗസ്ഥൻമാർ അന്വേഷിച്ച കേസാണ്. നാലെമുക്കാൽ കൊല്ലം പിണറായിയുടെ പൊലീസ് അന്വേഷിച്ചു. ഇതിൽ ഒന്നും ഇല്ലെന്ന് അവർക്കറിയാം. തെരഞ്ഞെടുപ്പ് പരാജയ ഭീതി വന്നു എന്നതിന്‍റെ തെളിവാണിത്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന ആദ്യ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നുവെന്നും എപി അനിൽ കുമാർ പറഞ്ഞു.
Last Updated : Jan 25, 2021, 6:32 AM IST