മലപ്പുറം: പ്രിയപ്പെട്ടവരെയെല്ലാം സാക്ഷിയാക്കി വിജയലക്ഷ്മി അമ്മയുടെ ആഗ്രഹം സഫലമായി. തലചായ്ക്കാന്‍ കൊച്ചുവീടെന്ന വലിയ മോഹം പൂവണിയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞു. അയൽവാസിയായ തുളസിദാസ് മേനോൻ ആണ് ഇവർക്കായി സ്വപ്നഭവനം നിർമ്മിച്ചു നൽകിയത്.
വിജയലക്ഷ്മി അമ്മക്കിനി സ്വന്തം വീട്ടില്‍ തലചായ്ക്കാം - വിജയലക്ഷ്മി
സ്‌നേഹ വീടിന്‍റെ താക്കോല്‍ദാനചടങ്ങ് നാടിന്‍റെ മുഴുവന്‍ സ്‌നേഹസംഗമമായി മാറി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്‌നേഹവീടിന്‍റെ താക്കോല്‍ കൈമാറി.
മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് മാരാംതൊടി മണി-വിജയലക്ഷ്മി ദമ്പതികള്‍ക്കായി സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗവും, അഖിലേന്ത്യാ കിസാന്‍ സഭയുടെ കേന്ദ്ര കമ്മറ്റി അംഗവുമായ തുളസീദാസ് മേനോന്‍ നിര്‍മ്മിച്ച സ്‌നേഹ വീടിന്‍റെതാക്കോല്‍ദാനചടങ്ങ് നാടിന്‍റെ മുഴുവന്‍ സ്‌നേഹസംഗമമായി മാറി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്‌നേഹവീടിന്‍റെ താക്കോല്‍ കൈമാറി. ദിവസക്കൂലിക്കാരനായ മണി തന്‍റെ വാര്‍ധക്യത്തിലെങ്കിലും കയറിക്കിടക്കാനൊരു കൂരക്കായി മുട്ടാത്ത വാതിലുകളില്ല. പാവപ്പെട്ട കുടുംബത്തിന്‍റെപ്രയാസം കണ്ടറിഞ്ഞ് അയല്‍ക്കാരനായ തുളസീദാസ് നിരാലംബരായ കുടുംബത്തിന് വീട് വച്ച് നല്‍കുകയായിരുന്നു. 8 ലക്ഷം രൂപ ചെലവിൽ 2 ബെഡ്റൂമും ഹാളും അടുക്കളയും അടങ്ങുന്ന വീടാണ് നിർമ്മിച്ചിട്ടുള്ളത്.