മലപ്പുറം:ഓട്ടോയില്‍ കയറുന്നതിനിടെ അമ്മയുടെ മുന്‍പില്‍ വച്ച് ആറു വയസുകാരി കാറിടിച്ചു മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശികളായ അഭിലാഷ്-സരിത ദമ്പതികളുടെ മകൾ അക്ഷരയാണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തോടെയാണ് ദാരുണ സംഭവം.
ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു ; അപകടം അമ്മയുടെ കണ്‍മുന്‍പില്‍ - ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു
മലപ്പുറം വേങ്ങരയില്‍ വിവാഹത്തിന് പോകാന്‍ അമ്മയോടൊപ്പം ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു
ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു ; അപകടം അമ്മയുടെ കണ്‍മുന്‍പില്‍
കുന്നുംപുറം വേങ്ങര റൂട്ടിൽ ഇകെ പടി ഓഡിറ്റോറിയത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിന് പോകാൻ അമ്മ സരിതക്കൊപ്പം ഓട്ടോയിൽ കയറുന്നതിനിടെ അമിതവേഗതയിൽ കുന്നുംപുറം ഭാഗത്തു നിന്ന് വന്ന കാർ അക്ഷരയെ ഇടിക്കുകയായിരുന്നു. സരിതയുടെ സഹോദരിയുടെ മകള്‍ അഭിരാമിക്കും (13) അപകടത്തില്‍ പരിക്കേറ്റു.
Also read: സ്‌കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച് കാർ, മുകളിലേക്ക് തെറിച്ച് യുവതി, ഞെട്ടിക്കുന്ന വീഡിയോ