മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയശേഷം കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യതൊഴിലാളികൾ നടത്തിയ തെരച്ചിലില്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് നിന്നാണ് ആറ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. അതേസമയം ഇന്നലെ രാത്രിയിൽ തന്നെ അപകടത്തിൽപ്പെട്ട താനൂരിലെയും പൊന്നാനിയിലെയും ഫൈബർ വള്ളങ്ങളിൽ നിന്ന് കാണാതായ മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
കടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി - കടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
13 മണിക്കൂറോളം കടലില്‍പ്പെട്ട തൊഴിലാളികളെ തൃശൂര്‍ ചാവക്കാട് തീരദേശത്തു നിന്നാണ് കണ്ടെത്തിയത്.
Six fishermen rescued from sea in malappuram malappuram news fishermen news മലപ്പുറം വാര്‍ത്തകള്‍ കടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി പൊന്നാനി വാര്‍ത്തകള്‍
ഇന്നലെ രാത്രിയിലാണ് ബോട്ട് അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയത്. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മത്സ്യതൊഴിലാളികള്‍ ഇന്നലെ അർധരാത്രിയോടെ വിളിച്ച് അറിയിച്ചിരുന്നു. ബോട്ടിന്‍റെ എഞ്ചിൻ തകരാറിലായതാണ് അപകടകാരണം. കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതോടെ കടലിൽ നിന്ന് കരയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. 13 മണിക്കൂറോളം കടലില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റാണ് രക്ഷയായത്.