കേരളം

kerala

ETV Bharat / city

മലപ്പുറത്ത് എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക് - പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജ്

ജാഥ കോളജിലേക്ക് പ്രവേശിക്കുന്നത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയും അകാരണമായി മര്‍ദിക്കുകയും ചെയ്തെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

മലപ്പുറത്ത് എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം

By

Published : Jul 12, 2019, 7:33 PM IST

മലപ്പുറം: പെരിന്തല്‍മണ്ണ ഗവണ്‍മെന്‍റ് പോളിടെക്‌നിക് കോളജിന് മുന്നില്‍ എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അനീഷ് പാറമ്പുഴക്ക് പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ അനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നടത്തിയ സാഹോദര്യ രാഷ്ട്രീയ ജാഥക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. ജാഥ കോളജിലേക്ക് പ്രവേശിക്കുന്നത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയും അകാരണമായി മര്‍ദിക്കുകയും ചെയ്തെന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു.

മലപ്പുറത്ത് എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details