മലപ്പുറം: സ്രവ പരിശോധനക്ക് മുതൽ കൂട്ടാകുന്ന 'വാക് ഇൻ സിമ്പിൾ കിയോസ്ക്' എന്ന വിസ്‌ക് തയ്യാറാക്കി തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജിലെ എസ്എഫ്ഐ യൂണിറ്റ്. രണ്ട് മിനിറ്റിന് താഴെ മാത്രം സമയം ഉപയോഗിച്ചുകൊണ്ട് സാമ്പിൾ ശേഖരണം ഈ 'വിസ്‌ക്' വഴി സുരക്ഷിതമായി നടത്താം. മൂന്നാഴ്ചത്തെ പരിശ്രമത്തിലൂടെയാണ് കൊറിയൻ മാതൃകയിൽ 'വാക് ഇൻ സിമ്പിൾ കിയോസ്ക്' എന്ന വിസ്‌ക് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തത്.
തിരൂര്‍ ജില്ലാ ആശുപത്രിക്ക് 'വിസ്‌ക്' നിര്‍മിച്ച് നല്‍കി എസ്എഫ്‌ഐ - തിരൂർ ജില്ലാ ആശുപത്രി
മൂന്നാഴ്ചത്തെ പരിശ്രമത്തിലൂടെയാണ് കൊറിയൻ മാതൃകയിൽ 'വാക് ഇൻ സിമ്പിൾ കിയോസ്ക്' എന്ന വിസ്‌ക് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തത്
രാജ്യത്ത് ആദ്യമായാണ് ഒരു വിദ്യാർഥി സംഘടന നൂതനമായ സാങ്കേതിക വിദ്യയിൽ 'വിസ്‌ക്' നിര്‍മിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിസ്‌കിന്‍റെ വിജയകരമായ പരിശോധന കുറിപ്പ് വിദ്യാര്‍ഥികള്‍ കാണുകയും ഇതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് ഇത്തരമൊരു 'വിസ്‌ക്' നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു.
അമ്പതിനായിരത്തോളം രൂപയാണ് വിദ്യാര്‍ഥികള്‍ ഇതിനായി ചെലവഴിച്ചത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരാണ് പണം കണ്ടെത്താന്‍ ഈ വിദ്യാര്‍ഥികളെ സഹായിച്ചത്. മുഹ്‌സിൻ മുസ്തഫ, മുഹമ്മദ് ഷാലുഫ്, ജസീം വി.സി, ഹാഫിസ് വി.ജെ, ഹബിൽ അക്ബർ എന്നീ വിദ്യാർഥികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്നത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനു വിദ്യാര്‍ഥികള്‍ നിര്‍മിച്ച 'വിസ്‌ക്' തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ബേബി ലക്ഷ്‌മിക്ക് കൈമാറി.