മലപ്പുറം: പരിസ്ഥിതി സൗഹാര്‍ദ പേനകളുടെയും ബാഗുകളുടെയും പ്രദര്‍ശനത്തിന് വേദിയായി പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിന്‍റെ മാതൃക. സാന്ത്വനം പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തിലാണ് വിത്തോട് കൂടിയ പേപ്പർ പേനയുടെയും പേപ്പർ ബാഗിന്‍റെയും പ്രദർശനം സംഘടിപ്പിച്ചത്. എം.ഇ.എസ് മെഡിക്കൽ കോളജ് ഡീൻ ഡോ.ഗിരീഷ് അതിഥികൾക്ക് വൃക്ഷതൈകൾ നൽകിയും വിത്തോട് കൂടിയ പേപ്പർ പേന വാങ്ങിയും ഉദ്ഘാടനം നിർവഹിച്ചു.
വിത്തു പേനകള്‍ക്കും പേപ്പര്‍ ബാഗുകള്‍ക്കും വേദിയൊരുക്കി എം.ഇ.എസ് മെഡിക്കൽ കോളജ് - പേപ്പർ പേന പ്രദര്‍ശനം
സാന്ത്വനം പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തിലാണ് വിത്തോട് കൂടിയ പേപ്പർ പേനയുടെയും പേപ്പർ ബാഗിന്‍റെയും പ്രദർശനം മെഡിക്കൽ കോളജില്‍ സംഘടിപ്പിച്ചത്
എം.ഇ.എസ് മെഡിക്കൽ കോളജ്
ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച സാന്ത്വനത്തിലെ അംഗങ്ങള്‍ക്ക് താങ്ങായി മെഡിക്കല്‍ കോളജ് അധികൃതര്‍ വിത്ത് പേനയും ബാഗും വാങ്ങി. സാന്ത്വനം പാലിയേറ്റീവ് കെയര്‍ (ഓൾ കേരള വീൽ ചെയർ അസോസിയേഷൻ) അംഗങ്ങളായ സലിം കിഴിശ്ശേരി, വിവേക്, സുജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം. സാമൂഹിക അകലവും കൊവിഡ് മുൻകരുതലുകളും പാലിച്ചായിരുന്നു പ്രദര്‍ശനം നടത്തിയത്.
Last Updated : Jun 6, 2020, 8:02 PM IST