മലപ്പുറം: എം.പി സ്ഥാനം രാജിവച്ച പി.കെ കുഞ്ഞാലികുട്ടിയുടെ നടപടിക്കെതിരെ ചക്കരക്കുടം പൊട്ടിച്ച് എസ്‌ഡിപിഐ പ്രതിഷേധം. ഫാസിസത്തെ തടഞ്ഞ് നിര്‍ത്താനും, സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ കൂട്ടായ്മ തീർക്കുമെന്നും പറഞ്ഞ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് വാങ്ങി വിജയിച്ച കുഞ്ഞാലികുട്ടി അധികാരത്തിന്‍റെ ചക്കര കുടം മാത്രം ലക്ഷ്യംവച്ചാണ് രാജിവച്ചതെന്ന് എസ്‌ഡിപിഐ ആരോപിച്ചു.
പി.കെ കുഞ്ഞാലികുട്ടിക്കെതിരെ ചക്കരക്കുടം പൊട്ടിച്ച് എസ്‌ഡിപിഐ പ്രതിഷേധം - എസ്‌ഡിപിഐ മാര്‍ച്ച്
കുഞ്ഞാലിക്കുട്ടി സ്ഥാനമോഹിയാണെന്ന് എസ്‌ഡിപിഐ.
പി.കെ കുഞ്ഞാലികുട്ടിക്കെതിരെ ചക്കരക്കുടം പൊട്ടിച്ച് എസ്‌ഡിപിഐ പ്രതിഷേധം
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നാരോപിച്ചാണ് എസ്‌ഡിപിഐ പ്രവർത്തകർ മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ പ്രാധേശിക തലങ്ങളിലും കരാത്തോടുള്ള കുഞ്ഞാലികുട്ടിയുടെ വസതിക്ക് മുന്നിലും ചക്കരക്കുടങ്ങൾ പൊട്ടിച്ച് പ്രതിഷേധിച്ചത്. വൻ പൊലീസ് സന്നാഹമാണ് പ്രതിഷേധക്കാരെ നേരിടാൻ വസതിക്ക് മുന്നിൽ നിലയുറപ്പിച്ചത്.