കേരളം

kerala

ETV Bharat / city

സന്തോഷ് ട്രോഫി: അഞ്ചടിച്ച് കേരളം, ക്യാപ്റ്റന്‍ ജിജോ ജോസഫിന് ഹാട്രിക്

ശനിയാഴ്‌ച നടന്ന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്

സന്തോഷ് ട്രോഫി 2022  santosh trophy 2022  kerala beats rajastan  kerala rajastan match result  jijo joseph scores hat trick  santosh trophy kerala rajastan match  സന്തോഷ് ട്രോഫി കേരളം രാജസ്ഥന്‍ മത്സരം  സന്തോഷ് ട്രോഫി കേരളത്തിന് ആദ്യ ജയം  കേരളം രാജസ്ഥാനെ തോല്‍പ്പിച്ചു  ജിജോ ജോസഫിന് ഹാട്രിക്  സന്തോഷ് ട്രോഫി കേരളം ആദ്യ ജയം
സന്തോഷ് ട്രോഫി: അഞ്ചടിച്ച് കേരളം, ക്യാപ്റ്റന്‍ ജിജോ ജോസഫിന് ഹാട്രിക്

By

Published : Apr 17, 2022, 8:08 AM IST

Updated : Apr 17, 2022, 9:16 AM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ആതിഥേയര്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ജിജോ ജോസഫ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഹാട്രിക് നേടി.

6, 58, 63 മിനിറ്റുകളിലായിരുന്നു ജിജോ ജോസഫിന്‍റെ ഗോള്‍. 38ാം മിനിറ്റില്‍ നിജോ ഗില്‍ബേര്‍ട്ടും 81ാം മിനിറ്റില്‍ അജി അലക്‌സും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ കേരളത്തിന്‍റെ മുന്നേറ്റമാണ് തിങ്ങിനിറഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയം കണ്ടത്.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം

6-ാം മിനിറ്റില്‍ തന്നെ കേരളം ലീഡെടുത്തു. കേരള സ്‌ട്രൈക്കര്‍ എം വിക്‌നേഷിനെ ബോക്‌സിന് പുറത്തുനിന്ന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി. ചാമ്പ്യന്‍ഷിപ്പിലെ കേരളത്തിന്‍റെ ആദ്യ ഗോള്‍.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം

തുടര്‍ന്നും ആക്രമിച്ച് കളിച്ച കേരളത്തെ തേടി നിരവധി അവസരങ്ങളെത്തി. 20-ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് വന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് ബോക്‌സിലേക്ക് നീട്ടി നല്‍കിയ പാസ് സ്‌ട്രൈക്കര്‍മാരായ വിക്‌നേഷും സഫ്‌നാദും തമ്മിലുള്ള ആശയകുഴപ്പം മൂലം ഗോളെന്ന് ഉറപ്പിച്ച അവസരം നഷ്‌ടപ്പെടുത്തി. 24-ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദിനെ ഫൗള് ചെയ്‌തതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം

രണ്ട് മിനിറ്റിന് ശേഷം വീണ്ടും കേരളത്തിന് അവസരം ലഭിച്ചു. ഇടത് ബോക്‌സിന് പുറത്തു നിന്ന് നീട്ടി നല്‍കിയ പാസ് വിക്‌നേഷ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. റിട്ടേണ്‍ ബോള്‍ ക്യാപ്റ്റന്‍ ജിജോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം

30-ാം മിനിറ്റില്‍ കേരള പ്രതിരോധനിരയില്‍ നിന്ന് വരുത്തിയ പിഴവില്‍ നിന്ന് രാജസ്ഥാന് ആദ്യ അവസരം ലഭിച്ചെങ്കിലും രാജസ്ഥാന്‍റെ സ്‌ട്രൈക്കര്‍ യുവരാജ് സിങ് പോസ്റ്റിന് മുകളിലൂടെ പന്ത് പുറത്തേക്ക് അടിച്ചു. 32-ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് പന്തുമായി കുതിച്ചെത്തിയ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസ് വിക്‌നേഷ് നഷ്‌ടപ്പെടുത്തി. വീണ്ടും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം

38-ാം മിനിറ്റില്‍ കേരളം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്ത് നിന്ന് റോക്കറ്റ് വേഗത്തില്‍ നിജോ ഗില്‍ബര്‍ട്ടിന്‍റെ ഉഗ്രന്‍ ഗോള്‍. മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തിനെ തേടി വീണ്ടും അവസരമെത്തി.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം

വിക്‌നേഷ് അടിച്ച പന്ത് പേസ്റ്റിന് മുകളിലൂടെ പറത്തേക്ക്. ആദ്യ പകുതിയുടെ തനി ആവര്‍ത്തനത്തിനാണ് പയ്യനാട് സ്റ്റേഡിയം സാക്ഷിയായത്. ആദ്യ മിനിറ്റില്‍ തന്നെ കേരളം അറ്റാക്കിങിന് തുടക്കമിട്ടു.

തിങ്ങി നിറഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയം

58-ാം മിനിറ്റില്‍ ജിജോ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 63-ാം മിനിറ്റില്‍ ജിജോ ഹാട്രിക് തികച്ചു. സോയല്‍ ജോഷി വലത് വിങ്ങില്‍ നിന്ന് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ജിജോ ജോസഫിന് കൃത്യമായി പാസ് നല്‍കി. ജിജോയുടെ ഹാട്രിക് ഗോള്‍.

സന്തോഷ്‌ ട്രോഫി രാജസ്ഥാന്‍ ടീം

73-ാം മിനുട്ടില്‍ ജിജോ ജോസഫിന് നാലാം ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 82-ാം മിനുട്ടില്‍ കേരളം അഞ്ചാം ഗോള്‍ നേടി. പ്രതിരോധ താരം അജയ് അലക്‌സിന്‍റെ വകയായിരുന്നു ഗോള്‍.

Also read: സന്തോഷ് ട്രോഫി: നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് ഇന്ന് ഇറങ്ങും, എതിരാളി മണിപ്പൂർ

Last Updated : Apr 17, 2022, 9:16 AM IST

ABOUT THE AUTHOR

...view details