മലപ്പുറം:ഇടിവണ്ണ വളവിൽ സുരക്ഷ ഉറപ്പാക്കാൻ റോഡ് നിര്‍മാണം തുടങ്ങി പൊതുമരാമത്ത് വകുപ്പ്. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം-ഇടിവണ്ണ റോഡിൽ മുസ്ലീം പള്ളിക്ക് സമീപമുള്ള ഭാഗത്തെ വളവിലാണ് റോഡ് വീതി കൂട്ടി പാലത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നത്. അകമ്പാടം വലിയതോടിന് കുറുകെയുള്ള പാലത്തിന്‍റെ ഇരുഭാഗത്തും സുരക്ഷാ സംവിധാനമില്ലാത്തതിനാൽ അപകടങ്ങൾ പതിവായിരുന്നു. സ്ഥലം പരിചയമില്ലാത്ത യാത്രക്കാരാണ് കൂടുതതലായി അപകടത്തിൽപ്പെട്ടിരുന്നത്.
ഇടിവണ്ണ വളവിൽ സുരക്ഷ ഉറപ്പാക്കാൻ റോഡ് നിര്‍മാണം തുടങ്ങി - Road construction
2018-19വർഷങ്ങളിൽ മാത്രം ഓട്ടോറിക്ഷകൾ, ബൈക്കുകൾ ഉൾപ്പെടെ 16ഓളം വാഹനങ്ങളാണ് സുരക്ഷാ ഭിത്തിയില്ലാത്തതിനാൽ തോട്ടിലേക്ക് മറിഞ്ഞത്
![ഇടിവണ്ണ വളവിൽ സുരക്ഷ ഉറപ്പാക്കാൻ റോഡ് നിര്‍മാണം തുടങ്ങി ഇടിവണ്ണ വളവ് Road construction Malappuram News Updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6177764-thumbnail-3x2-g.jpg)
ഇടിവണ്ണ വളവിൽ സുരക്ഷ ഉറപ്പാക്കാൻ റോഡ് പണി തുടങ്ങി
2018-19വർഷങ്ങളിൽ മാത്രം ഓട്ടോറിക്ഷകളും ഇരു ചക്ര വാഹനങ്ങളും ഉൾപ്പെടെ 16ഓളം വാഹനങ്ങളാണ് സുരക്ഷാ ഭിത്തിയില്ലാത്തതിനാൽ വലിയ തോട്ടിലേക്ക് മറിഞ്ഞത്. നിലമ്പൂർ - കക്കാടംപൊയിൽ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവ്വീസ് നടത്തുന്ന റോഡിൽ സുരക്ഷാ സംവിധാനമൊരുക്കാൻ തയ്യാറായത് യാത്രക്കാർക്ക് ആശ്വാസമാകും.
Last Updated : Feb 23, 2020, 9:18 PM IST