മലപ്പുറം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തടവുകാര്‍ക്ക് ഭീഷണി ഉണ്ടായെന്ന വിവരം അതീവഗുരുതരമാണ്. സ്വർണക്കടത്ത് കേസിലെ വസ്തുത പുറത്തുവരാതിരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. മലപ്പുറത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല - സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകള്‍
യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല ആചാര സംരക്ഷണ അനുകൂല നിയമം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല
സ്വര്‍ണക്കടത്ത് കേസ് അട്ടമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
കേസുമായി ബന്ധമുള്ള ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല ആചാര സംരക്ഷണ അനുകൂല നിയമം കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.