കേരളം

kerala

ETV Bharat / city

മാസപ്പിറവി കണ്ടു ; സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം - പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

പരപ്പനങ്ങാടി അലുങ്ങൽ ബീച്ചിലാണ് മാസപ്പിറവി കണ്ടത്

ramadan start in kerala from sunday  കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം  ramadan kerala  ramadan starts from sunday  കേരളത്തിൽ മാസപ്പിറവി കണ്ടു  പരപ്പനങ്ങാടി അലുങ്ങൽ ബീച്ചിൽ മാസപ്പിറവി കണ്ടു  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

By

Published : Apr 2, 2022, 9:59 PM IST

Updated : Apr 2, 2022, 10:46 PM IST

മലപ്പുറം : സംസ്ഥാനത്ത് നാളെ (ഞായർ) റമദാൻ വ്രതാരംഭം. പരപ്പനങ്ങാടി അലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഉത്തരേന്ത്യയിലും ഞായറാഴ്‌ചയാണ് റമദാൻ വ്രതം തുടങ്ങുന്നത്.

നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് തെക്കൻ കേരളത്തിൽ റമദാൻ വ്രതാരംഭമാകുമെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവിയും കേരള ജംഇയ്യത്തുൽ ജനറൽ സെക്രട്ടറി തൊടിയൂർ കുഞ്ഞുമൗലവിയും അറിയിച്ചിരുന്നു.

ALSO READ:പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജി.സുധാകരൻ മുൻപേ അറിയിച്ചു : കോടിയേരി ബാലകൃഷ്‌ണൻ

മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്‌ച ആയിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ന് വ്രതം ആരംഭിച്ചിരുന്നു. ഒമാനില്‍ നാളെയാണ് വ്രതം ആരംഭിക്കുക.

Last Updated : Apr 2, 2022, 10:46 PM IST

ABOUT THE AUTHOR

...view details