മലപ്പുറം: വണ്ടൂരിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. വാണിയമ്പലം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർഥിയായ മുഹമ്മദ് ശാഹുലിനാണ് റാഗിങിന്‍റെ പേരില്‍ മര്‍ദനം ഏറ്റത്.പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാര്‍ഥിയെ റാഗിങിന് ഇരയാക്കി; ക്രൂര മര്‍ദനം - ശാഹുൽ
അധ്യയന വർഷം ആരംഭിച്ചതിന് ശേഷം ജില്ലയിൽ രണ്ടാമത്തെ റാഗിങ് സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തിയതായി ശാഹുൽ അധ്യാപകരോട് പരാതിപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത സംഘം ക്ലാസ് കഴിഞ്ഞ് പോകുന്ന സമയത്ത് കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ ശാഹുലിന്‍റെ കയ്യൊടിഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥി വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
അധ്യയന വർഷം ആരംഭിച്ചതിന് ശേഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ റാഗിങ് സംഭവമാണിത്. ഇന്നലെ മലപ്പുറം പാണക്കാടും സമാന രീതിയിൽ റാഗിങ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു.