റിസോര്‍ട്ട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നിര്‍മാണം, ഉടമ ഒളിവില്‍ - munderi resort malappuram
കണ്ണിയന്‍ മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു വാറ്റ് നിര്‍മാണം. ഇയാള്‍ ഒളിവിലാണ്
മലപ്പുറം: മുണ്ടേരിയില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നിര്‍മാണം. മുന്നൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പോത്തുകല്ല് പൊലീസ് പിടിച്ചെടുത്തു. കണ്ണിയന്‍ മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു വാറ്റ് നിര്‍മാണം. ഇയാള്‍ ഒളിവിലാണ്. അപ്പൻകാപ്പ്, ചളിക്കൽ, നാരങ്ങാപ്പൊയിൽ, ഏട്ടപ്പാറ, ഇരുത്തുകുത്തി, വാണിയാമ്പുഴ എന്നീ കോളനികളിലെ ആദിവാസികൾ ലോക്ക് ഡൗണ്‍ കാലത്ത് സ്ഥിരമായി മദ്യപിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. റിസോര്‍ട്ട് അനധികൃതമായി നിര്‍മിച്ചതാണെന്നും വാറ്റിന് പുറമെ മൃഗവേട്ട ഉള്ളതായും പരാതിയുണ്ട്. എസ്ഐ അബ്ബാസ്.കെ, സിപിഒമാരായ സലീൽ ബാബു, രതീഷ്, കൃഷ്ണദാസ്, വിപിൻ, പി.സി സുധീഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.