നിലമ്പൂർ:ആര്യാടൻ ഷൗക്കത്തിൽ നിന്നും എൻഫോഴ്സ്മെന്‍റ് മൊഴിയെടുത്ത സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് പി.വി.അൻവർ എം.എൽ.എ നിലമ്പൂരിൽ പറഞ്ഞു. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ്, നിലമ്പൂർ നഗരസഭാ ചെയർമാൻ എന്നീ സ്ഥാനങ്ങളിലിരുന്നപ്പോഴും ആര്യാടനെതിരെ പല കേസുകളും ഉയർന്നു വന്നിട്ടുണ്ട്.
ആര്യാടൻ ഷൗക്കത്തിൽ നിന്നും എൻഫോഴ്സ്മെന്‍റ് മൊഴിയെടുത്ത സംഭവം ഗൗരവകരമെന്ന് പി.വി.അൻവർ - aryadan shoukath
രാഷ്ട്രീയം മാത്രം കൃഷിയാക്കിയ ആര്യാടന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചാൽ തട്ടിപ്പുകളുടെ കൂടുതൽ കഥകൾ പുറത്തു വരും
ആര്യാടൻ ഷൗക്കത്തിൽ നിന്നും എൻഫോഴ്സ്മെന്‍റ് മൊഴിയെടുത്ത സംഭവം ഗൗരവകരം പി.വി.അൻവർ
രാഷ്ട്രീയം മാത്രം കൃഷിയാക്കിയ ആര്യാടന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചാൽ തട്ടിപ്പുകളുടെ കൂടുതൽ കഥകൾ പുറത്തു വരും. രാഷ്ട്രീയത്തിലിറങ്ങുമ്പോൾ സാമ്പത്തികമായി ഏറെ പിന്നിലായിരുന്ന ആര്യാടൻ എങ്ങനെ സാമ്പത്തികമായി ഇന്നത്തെ അവസ്ഥയിലെത്തി എന്ന് അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും എം.എൽ.എ പറഞ്ഞു.