മലപ്പുറം: പൗരത്വ ഭേദഗതി നിയമം രാജ്യത്തെ സമാധാനവും സൗഹൃദവും ഇല്ലാതാക്കിയെന്ന് പി.വി അൻവർ എംഎൽഎ. 26ന് എൽഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർഥം നിലമ്പൂരിൽ സിപിഎം സംഘടിപ്പിച്ച ജനസന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. നാടക കലാകാരനായിരുന്ന നിലമ്പൂര്‍ ബാലന്‍റെ ഭാര്യ വിജയലക്ഷ്മി പി.വി അൻവർ എംഎൽഎക്ക് പതാക കൈമാറി.
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ സമാധാനവും സൗഹൃദവും ഇല്ലാതാക്കിയെന്ന് പി.വി അൻവർ
നാടക കലാകാരനായിരുന്ന നിലമ്പൂര്‍ ബാലന്‍റെ ഭാര്യ വിജയലക്ഷ്മി പി.വി അൻവർ എംഎൽഎക്ക് ജനസന്ദേശ യാത്രയുടെ പതാക കൈമാറി
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ സമാധാനവും സൗഹൃദവും ഇല്ലാതാക്കിയെന്ന് പി.വി അൻവർ എംഎൽഎ
ജനസന്ദേശ യാത്ര നഗരസഭയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ചാരക്കുളത്ത് സമാപിച്ചു. സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.റഹീം, എൻ.വേലുക്കുട്ടി, ലോക്കൽ സെക്രട്ടറിമാരായ ഹരിദാസൻ, ടി.പി യൂസഫ്, തുടങ്ങിയവർ നേതൃത്വം നൽകി. ജാഥക്ക് മുന്നോടിയായി പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ തെരുവുനാടകവും അരങ്ങേറി. ജനസന്ദേശയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.