കേരളം

kerala

ETV Bharat / city

കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്‍റ്, വി.എസ് ജോയ് കുട്ടിക്കുരങ്ങന്‍ : പിവി അൻവർ - കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്‍റ്

നാല് മാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചു

PV Anwar  PV Anwar criticizes opposition leaders  പിവി അൻവർ  കെ.സി വേണുഗോപാല്‍  സി.പി.എം  വി.എസ്. ജോയ്  അഡ്വ: ജയശങ്കര്‍  യൂത്ത് കോണ്‍ഗ്രസ്  കോണ്‍ഗ്രസ്  കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്‍റ്  കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്‍റ്
കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്‍റ്, വി.എസ് ജോയ് കുട്ടികുരങ്ങൻ : പിവി അൻവർ

By

Published : Oct 16, 2021, 6:05 PM IST

മലപ്പുറം : തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്കെതിരെ അധിക്ഷേപവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. ആഫ്രിക്കയില്‍ നിന്ന് നാല് മാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ പി.വി അന്‍വര്‍ സിപിഎം. മലപ്പുറം ജില്ല കമ്മിറ്റി ഓഫീസില്‍വച്ചാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്‍റ് ആണെന്നും മലപ്പുറം ഡി.സി.സി. പ്രസിഡന്‍റ് വി.എസ്. ജോയ് കുട്ടിക്കുരങ്ങനെ പോലെ ആണെന്നും അന്‍വര്‍ ആക്ഷേപിച്ചു. ജോയിക്ക് ഡി.സി.സി. ഓഫിസ് അടിച്ചുവാരാന്‍ പോലും യോഗ്യത ഇല്ല.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 1992ല്‍ പറവൂരില്‍ മണി ചെയിന്‍ തട്ടിപ്പ് നടത്തിയ ആളാണെന്ന് പറഞ്ഞ അന്‍വര്‍ അഡ്വ: ജയശങ്കര്‍ അടക്കമുള്ള നിരീക്ഷകര്‍ പരനാറികള്‍ ആണെന്നും അധിക്ഷേപിച്ചു.

കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്‍റ്, വി.എസ് ജോയ് കുട്ടിക്കുരങ്ങന്‍ : പിവി അൻവർ

മന്ത്രിസ്ഥാനം കിട്ടിയാല്‍ മാത്രമേ ആഫ്രിക്കയില്‍ നിന്നും തിരികെ വരികയുള്ളൂവെന്ന ജോയിയുടെ വിമര്‍ശനത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പി.വി. അന്‍വര്‍ മറുപടി പറഞ്ഞത്.

'നാടുകാണി ചുരം കയറി പോകുമ്പോള്‍ മൂന്ന് നാല് വളവ് കഴിഞ്ഞാല്‍ കുരങ്ങന്‍മാരെ കാണാം. അതില്‍ കുറേ കുട്ടിക്കുരങ്ങന്മാരെ കാണാം.

അത്തരത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതും പറയും അതിന്‍റെ അപ്പുറവും പറയും, അന്‍വര്‍ പറഞ്ഞു.

ALSO READ :മഴക്കെടുതി; ജില്ലകളില്‍ സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം; അടിയന്തര സഹായത്തിന് 112 ല്‍ വിളിക്കാം

തന്‍റെ അഭാവം വിവാദമാക്കിയത് പ്രതിപക്ഷം മാത്രമാണ്. തന്‍റെ നാട്ടിലെ ജനങ്ങള്‍ക്ക് പ്രശ്‌നമില്ല. തന്നെ ടോര്‍ച്ച്‌ അടിച്ച്‌ തിരഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ ശരിക്കും ടോര്‍ച്ച്‌ അടിക്കേണ്ടത് കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ ഓഫിസിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details