കേരളം

kerala

ETV Bharat / city

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പുനർജനി ത്രിദിന ക്യാമ്പിന് തുടക്കമായി

എടവണ്ണ ഓർഫനേജ് പോളിടെക്‌നിക്ക് കോളജിലെ എൻ.എസ്.എസ്.യൂണിറ്റിലെ 30 വിദ്യാർഥികള്‍, വരുന്ന മൂന്ന് ദിവസങ്ങളില്‍  ആശുപത്രിയിൽ കേടായി കിടക്കുന്ന എല്ലാത്തരം ഉപകരണങ്ങളുടെയും അറ്റകുറ്റപണികള്‍ നടത്തും.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പുനർജനി ത്രിദിന ക്യാമ്പിന് തുടക്കമായി

By

Published : Nov 24, 2019, 1:34 AM IST

മലപ്പുറം: എടവണ്ണ ഓർഫനേജ് പോളിടെക്നിക്ക് കോളജിലെ എൻ.എസ്.എസ് യൂണിറ്റിന്‍റെ നേത്യത്വത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 3 ദിവസം നീണ്ടു നിൽക്കുന്നപുനർജനി പദ്ധതിക്ക് തുടക്കമായി. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങില്‍ നഗരസഭാ ചെയർപേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പദ്ധതി ഉദ്ഘാടനം ചെയ്‌തു. യഥാസമയം അറ്റക്കുറ്റപണി നടക്കാത്ത ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്കീം ടെക്‌നിക്കൽ സെൽ രൂപകൽപ്പന ചെയതിരിക്കുന്ന നൂതന പദ്ധതിയാണ് പുനർജനി.

എടവണ്ണ ഓർഫനേജ് പോളിടെക്‌നിക്ക് കോളജിലെ എൻ.എസ്.എസ്.യൂണിറ്റിലെ 30 വിദ്യാർഥികള്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ആശുപത്രിയിൽ കേടായി കിടക്കുന്ന എല്ലാത്തരം ഉപകരണങ്ങളുടെയും അറ്റകുറ്റപണികള്‍ നടത്തും. ഉദ്ഘാടനചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് എൻ. അബൂബക്കർ അധ്യക്ഷത വഹിച്ചു, ആർ.എം,ഒ ഡോ. നീതു, പുനർജനി കോഡിനേറ്റർ എൻ അരുൺ, എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details