മലപ്പുറം: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ നടക്കുന്നത് വലിയ നീതി നിഷേധമാണെന്ന് മുസ്‌ലിം ലീഗ് നേതാവും മലപ്പുറം ലോക്‌സഭ എംപിയുമായ അബ്‌ദുസമദ് സമദാനി. സിദ്ദീഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ സ്വാതന്ത്ര്യത്തിനെതിരായുള്ള നീക്കമാണ് നടക്കുന്നത്. സമീപ കാലത്ത് ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് നിരന്തരം അരങ്ങേറുന്നുണ്ട്.
ഇത്തരം നീക്കങ്ങള്‍ തിരുത്തി സിദ്ദീഖ് കാപ്പന്‍റെ മോചനം വേഗത്തിലാക്കാന്‍ ഭരണകൂടം തയ്യാറാകണം. സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി മത സാമുദായിക വിഭാഗീയതകളില്ലാതെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.