കേരളം

kerala

ETV Bharat / city

സ്ത്രീവിരുദ്ധ പരാമര്‍ശം: സമസ്ത നേതാവിന് 'കാണിച്ചു കൊടുത്ത്' സോഷ്യല്‍ മീഡിയ - M T Abdulla Musaliyar

പത്താം ക്ലാസിലെ പെണ്‍കുട്ടിയെ ഇനി സ്റ്റേജില്‍ വിളിച്ചാല്‍ കാണിച്ചു തരാമടോ എന്ന് ആക്രോശിച്ച സമസ്ത നേതാവിന് ചുട്ട മറുപടിയുമായി സോഷ്യല്‍ മീഡിയയും സാംസ്കാരിക കേരളവും

protest against samastha leader who insult student in public  samastha leader insult student in public  സമസ്‌ത നേതാവിന്‍റെ സ്‌ത്രീ വിരുദ്ധ നടപടി  പെണ്‍കുട്ടിയെ സ്റ്റേജിൽ നിന്ന് ഇറക്കി വിട്ട് സമസ്‌ത നേതാവ്  പെണ്‍കുട്ടിയെ അപമാനിച്ച് സമസ്‌ത വൈസ് പ്രസിഡന്‍റ് അബ്‌ദുള്ള മുസ്‌ലിയാർ  സമസ്‌തയുടെ നടപടിക്കെതിരെ ഫാത്തിമ താഹിലിയ  സമസ്‌തയുടെ സ്‌ത്രീ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം  M T Abdulla Musaliyar  Samastha leader insult girl
സമസ്‌ത നേതാവിന്‍റെ സ്‌ത്രീ വിരുദ്ധ നടപടി; പ്രതിഷേധം കനക്കുന്നു, ഏറ്റെടുത്ത് ട്രോളൻമാർ

By

Published : May 11, 2022, 3:34 PM IST

Updated : May 11, 2022, 6:27 PM IST

മലപ്പുറം: പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ അപമാനിച്ച ഇ കെ സമസ്‌തയുടെ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിച്ച് പുരസ്‌കാരം നൽകിയതിനെതിനെതിരെ സമസ്‌ത വൈസ് പ്രസിഡന്‍റ് അബ്‌ദുല്ല മുസ്‌ലിയാർ പരസ്യ വിമർശനം ഉന്നയിച്ചത്. ഇതിന്‍റെ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ സമസ്‌ത നേതാവിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ അബ്‌ദുല്ല മുസ്‌ലിയാർ പരസ്യമായി അപമാനിച്ചത്. സമ്മാനം വാങ്ങാൻ പെണ്‍കുട്ടി സ്റ്റേജിലെത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടികളെ എന്തിനാണ് സ്റ്റേജിലേക്ക് വിളിച്ചത് എന്ന് ചോദ്യവുമായി ഉസ്‌താദ് എത്തിയത്.

പെണ്‍കുട്ടിയെ അപരിഷ്കൃതമായി അപമാനിക്കുന്ന സമസ്ത നേതാവ്: ഈ ദൃശ്യമാണ് വിവാദമായത്

'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്, ഇനി മേലിൽ ഇങ്ങനെ വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ചു തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്' എന്നാണ് അബ്‌ദുല്ല മുസ്‌ലിയാർ സംഘാടകരോട് കയര്‍ത്തു.

എന്നാൽ സ്‌റ്റേജിലുണ്ടായിരുന്ന മൈക്കിലൂടെ ഇത് പുറത്ത് കേൾക്കുകയായിരുന്നു. മുസ്‌ലീം ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം പ്രചരിച്ചു. പിന്നാലെ ഉസ്‌താദിനെതിരെ ട്രോളുകളുടെ ഉത്സവമായിരുന്നു സോഷ്യൽ മീഡിയയിൽ.

പെൺകുട്ടികളെ സ്റ്റേജുകളിൽ നിന്ന് പുറത്താക്കുന്നതും അപമാനിക്കുന്നതും സമൂഹത്തിൽ ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹിലിയ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല.

തന്‍റേതായ പ്രതിഭകൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്‌ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐഎഎസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു.

ഇത്തരം മുസ്‌ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം.

വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദുരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക. ഫാത്തിമ കുറിച്ചു.

വിമർശിച്ച് പ്രതിപക്ഷ നേതാവ്: സംഭവത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെടി ജലീലും രംഗത്തെത്തി. സ്‌ത്രീ വിരുദ്ധ നിലപാടിനോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, വിദ്യാഭ്യാസ മന്ത്രി എന്നിവർ ഈ വിഷയത്തിൽ മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. ലീഗിന്‍റെ നിലപാടാണോ ഉസ്‌താദ് പറഞ്ഞതെന്നും ഇക്കാര്യത്തിൽ ലീഗ് നിലപാട് വ്യക്‌തമാക്കണമെന്നുമാണ് കെടി ജലീൽ ആവശ്യപ്പെട്ടത്.

ഉസ്‌താദിന്‍റെ നടപടിക്കെതിരെ സിനിമ താരം ഹരീഷ് പേരടിയും രംഗത്തെത്തി. സംഭവത്തെ അപലപിച്ച് വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സമസ്തയുടെ വോട്ട് തങ്ങൾക്ക് വേണ്ടെന്ന് എൽഡിഎഫും യുഡിഎഫും വേണ്ടായെന്ന് വയ്‌ക്കുമോ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ചോദിച്ചു.

അനുകൂലിച്ച് എംഎസ്എഫ്: അതേസമയം, മുസ്‌ലിയാര്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ ചില വർഗീയ ഘടകങ്ങളാണെന്ന് ആരോപിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് രംഗത്തെത്തി. ബഹുമാന്യനായ ഉസ്താദിനെ സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കുന്നത് ശരിയായ കാര്യമല്ലെന്നാണ് എം.എസ്.എഫിന്‍റെ വാദം.

ഇസ്‌ലാമോഫോബിയയുടെ മറവിൽ ഇത്തരം ഉള്ളടക്കങ്ങൾ ചില വർഗീയ ശക്തികൾ പ്രചരിപ്പിക്കുകയാണെന്നും എം.എസ്.എഫ് ആരോപിച്ചു. മുസ്‌ലിയാരുടെ ചിത്രം വികലമാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും നവാസ് അഭ്യര്‍ഥിച്ചു.

Last Updated : May 11, 2022, 6:27 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details