മലപ്പുറം:പട്രോളിങിനിടെ യുവാവിന്‍റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം. ബൈക്കിന്‍റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽ പെട്ട മലപ്പുറം ട്രാഫിക് എസ്ഐ. ഇന്ദു റാണിയാണ് ബൈക്ക് ഉടമയുടെ ഫോൺ ബലമായി പിടിച്ചു വാങ്ങി കൊണ്ടുപോയത്.
നാട്ടുകാർ ശക്തമായി പ്രതികരിച്ചതോടെ പിഴയടക്കാൻ എഴുതി നൽകി എസ്.ഐ ഫോൺ തിരിച്ചു നൽകി. ഇതിനിടയിൽ നാട്ടുകാർ പൊലീസിനെതിരെ പ്രതികരിക്കുന്നത് ചിലർ മൊബൈൽ ഫോണിൽ പകർത്തി. ദ്യശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.