മലപ്പുറം:താനൂർ ദേവധാർ മേൽപ്പാലത്തിൽ വച്ച് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചോടെയാണ് അപകടം. താനൂർ ഭാഗത്ത് നിന്നും തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും എതിരെ വന്ന സ്വകാര്യ ബസും തമ്മിൽ കൂട്ടിയിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ലോറി ഡ്രൈവറെ നാട്ടുകാരും താനൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.