തവനൂരിൽ മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കം - ആരോഗ്യ ശുചിത്വ സമിതി
വാർഡുകളിൽ ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
മഴക്കാലപൂർവ ശുചീകരണം
മലപ്പുറം:തവനൂരിൽ 'ശുചിത്വം സുന്ദരം' മഴക്കാലപൂർവ ശുചീകരണ പരിപാടിക്ക് തുടക്കം. വീടുകൾ, പൊതുസ്ഥലങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ശുചീകരണം. വാർഡുകളിൽ ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ഹരിത കർമ സേന, സന്നദ്ധ പ്രവർത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. അയങ്കലത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.