പ്രളയക്കെടുതി; സഞ്ചരിക്കുന്ന ആശുപത്രിയുമായി പൊന്നാനി നഗരസഭ - സഞ്ചരിക്കുന്ന ആശുപത്രിയുമായി പൊന്നാനി നഗരസഭ
പൊന്നാനി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്
മലപ്പുറം:പ്രളയാനന്തര രോഗങ്ങളെ തടയാന്‍ ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ആശുപത്രിയുമായി പൊന്നാനി നഗരസഭ. നഗരസഭയില്‍ മഴക്കെടുതി ബാധിച്ച ഭാഗങ്ങളിലെത്തിയാണ് പരിശോധിക്കുന്നത്. ഒരു ഡോക്ടര്‍, ഒരു ഫാർമസിസ്റ്റ്, നഴ്സ്, മറ്റ് ആരോഗ്യ പ്രവർത്തകര്‍ എന്നിവരും സേവന സന്നദ്ധരായി ചികിത്സാ കേന്ദ്രത്തിലുണ്ടാകും. പൊന്നാനി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ ബോധവത്ക്കരണത്തിലൂടെ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഈ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നുണ്ട്. കഴിഞ്ഞ വർഷവും പ്രളയാനന്തരം നഗരസഭ ഇത്തരത്തിൽ സഞ്ചരിക്കുന്ന ചികിത്സാലയം നടത്തിയിരുന്നു. ഒരാഴ്ച കാലം നീണ്ടുനിൽക്കുന്നതാണ് പദ്ധതി.