മലപ്പുറം :കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമില്ലെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങളെ കേരള പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പാലക്കാട്ടെ സംഭവത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും വര്‍ഗീയ ശക്തികള്‍ തമ്മിലുള്ള പോരിനെക്കുറിച്ച് ഇന്‍റലിജന്‍സ് വിഭാഗം അറിഞ്ഞില്ലെന്നത് വീഴ്‌ച തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വര്‍ഗീയ ശക്തികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോഴെല്ലാം കേരളം അതില്‍ നിന്നെല്ലാം വിഭിന്നമായി ഉന്നതരാഷ്ട്രീയ നിലവാരം കാത്തുസൂക്ഷിച്ചിരുന്നു. വര്‍ഗീയതയിലൂടെ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായത്തിന്‍റെ വികാരം മുതലെടുത്ത് അവരുടെയിടയില്‍ സ്ഥാനം നേടാനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ വിധത്തിലുള്ള കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തിന്‍റെ മണ്ണില്‍ പ്രസക്തിയില്ല.
കൊലക്കത്തി രാഷ്‌ട്രീയം : അക്രമരാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിക്കാമെന്നും അവരുടെ വോട്ട് നേടാമെന്നും ചിന്തിക്കുന്നത് വെറുതെയാണ്. ഇതിലും വൈകാരികമായ പല പ്രശ്‌നങ്ങള്‍ വന്നപ്പോഴും കേരളം കൊലക്കത്തി രാഷ്ട്രീയം നിരാകരിച്ച് അതിനെതിരായ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.