കേരളം

kerala

ETV Bharat / city

ഓൺലൈൻ സെക്‌സിന്‍റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം മലപ്പുറത്ത് പിടിയിൽ

മൊബൈൽ ആപ്പ് വഴി ആളുകളെ ക്ഷണിച്ചുവരുത്തി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണംതട്ടല്‍

police nab money laundering gang under the guise of online sex in malappuram  police nab money laundering gang under the guise of online sex  ഓൺലൈൻ സെക്‌സിന്‍റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ  മൊബൈൽ ഫോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ  മലപ്പുറം  മലപ്പുറം ഓൺലൈൻ സെക്‌സ്  ഓൺലൈൻ സെക്‌സ്  ഓൺലൈൻ സെക്‌സിന്‍റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം  ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ  സ്വവർഗരതി  പൂക്കയിൽ  പൊന്നാനി  പണം തട്ടുന്ന സംഘം പിടിയിൽ  പണം തട്ടുന്ന സംഘത്തിലെ ഏഴ് പേർ പിടിയിൽ  തിരൂർ പൊലീസ്  thirur police  malappuram
ഓൺലൈൻ സെക്‌സിന്‍റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ

By

Published : Sep 28, 2021, 10:40 PM IST

മലപ്പുറം :ഓൺലൈൻ സെക്‌സിന്‍റെ മറവിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ ഏഴ് പേർ തിരൂർ പൊലീസിന്‍റെ പിടിയിൽ. മൊബൈൽ ആപ്പ് വഴി ആളുകളെ ക്ഷണിച്ചുവരുത്തി ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്.

സംഭവത്തിൽ തിരൂർ ബി.പി അങ്ങാടി സ്വദേശിക്കളായ കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപ്പറമ്പില്‍ മുഹമ്മദ് റിഷാൽ(18) പ്രായപൂർത്തിയാകാത്ത മറ്റ് നാല് പ്രതികള്‍ എന്നിവരെ പൊലീസ് വലയിലാക്കി.

സ്വവർഗരതി എന്ന പേരിൽ ആളുകളെ വിളിച്ചുവരുത്തിയാണ് സംഘം പണം തട്ടിയിരുന്നത്. പൂക്കയിൽ, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്‌ത പല ആളുകളുമായി ചാറ്റ് ചെയ്യും.

ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച ഇടത്തെത്താന്‍ നിര്‍ദേശിക്കും. തുടർന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ ഭീഷണിപ്പെടുത്തി പണംതട്ടും.

ഫോണിലും മറ്റും വീഡിയോ പകർത്തി അവ പൊലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുമ്പോൾ പലരും അതിന് വഴങ്ങി പണം നൽകിയിട്ടുണ്ട്.

പരാതിക്കാരായ പൂക്കയിൽ സ്വദേശിയിൽ നിന്ന് ഇത്തരത്തിൽ 85,000 രൂപയും പൊന്നാനി സ്വദേശിയിൽ നിന്ന് 15,000 രൂപയും മൊബൈൽ ഫോണുമാണ് തട്ടിയെടുത്തത്.

ALSO READ:പുരാവസ്‌തു തട്ടിപ്പ് : മോൻസണിന്‍റെ വീട്ടില്‍ കസ്റ്റംസ്, വനംവകുപ്പ് പരിശോധന

മൊബൈൽ ഫോൺ വിറ്റ തിരൂർ ഗൾഫ്‌ മാർക്കറ്റ് ഷോപ്പിൽ പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അന്വേഷണത്തിൽ പ്രതികൾ ഇതുപോലെ നിരവധി പേരെ ബ്ലാക്ക്‌മെയിൽ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പൊലീസ് അറിയിച്ചു.

തിരൂർ ഇൻസ്പെക്‌ടർ എസ്.എച്ച്.ഒ ജീജോ.എം.ജെ , എസ്.ഐ അബ്‌ദുൾ ജലീൽ കറുത്തേടത്ത് സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണിക്കുട്ടൻ, ഷിജിത്ത്, അക്ബർ, രഞ്ജിത്ത്, അനിഷ് ദാമോദർ എന്നിവരുൾപ്പട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായും തിരൂർ പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details