പഠനസൗകര്യമില്ലാത്ത കുട്ടിക്ക് ടിവി നല്‍കി ജനമൈത്രി പൊലീസ് - വേങ്ങര പൊലീസ്
വേങ്ങര ആശാരിപ്പടിയിലെ പത്താം ക്ലാസുകാരി ഫാത്തിമക്ക് വേങ്ങര ജനമൈത്രി പൊലീസാണ് ടിവി സമ്മാനിച്ചത്.
![പഠനസൗകര്യമില്ലാത്ത കുട്ടിക്ക് ടിവി നല്‍കി ജനമൈത്രി പൊലീസ് police give tv for the poor student vengara police വേങ്ങര പൊലീസ് ഓണ്‍ലൈൻ ക്ലാസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7742218-thumbnail-3x2-hj.jpg)
മലപ്പുറം: മാനസിക വൈകല്യം നേരിടുന്ന മാതാവിനൊപ്പമുള്ള ദുരിത ജീവതത്തിനിടയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ പ്രയാസത്തിലായിരുന്ന വേങ്ങര ആശാരിപ്പടിയിലെ പത്താം ക്ലാസുകാരി ഫാത്തിമക്ക് കൈത്താങ്ങായി വേങ്ങര ജനമൈത്രി പൊലീസ്. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്ന കുടുംബത്തിന്‍റെ അവസ്ഥയറിഞ്ഞ പൊലീസ് ഫാത്തിമയുടെ പഠനത്തിനായി ടിവി എത്തിച്ച് നൽകി. എസ്.ഐ മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തില്‍ വീട്ടിലെത്തിയാണ് പൊലീസുകാര്‍ ടിവി കൈമാറിയത്. കൊവിഡ് കാലത്ത് ഹോം ക്വാറന്‍റൈൻ പരിശോധക്കിടെയാണ് ആശാരിപ്പടിയിലെ മാനസിക വൈകല്യം നേരിടുന്ന ചാലില്‍ അഫ്‌സത്തിന്‍റെയും പത്താം ക്ലാസുകാരിയായ മകള്‍ ഫാത്തിമയുടെയും ദുരിത ജീവതം വേങ്ങര ജനമൈത്രി പൊലീസ് അറിയുന്നത്. വേങ്ങരയിലെ കുണ്ടുപുഴക്കല്‍ സ്റ്റീല്‍സ് ആന്‍ഡ് സിമന്‍റ്‌സാണ് ടിവി വാങ്ങാൻ പൊലീസുമായി സഹകരിച്ചത്.