മലപ്പുറം:കാളികാവില്‍ അനധികൃത മദ്യവില്‍പ്പന നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. ചോക്കാട് മമ്പാട്ടുമൂലയിൽ ഞായറാഴ്ച വൈകുന്നേരമാണ് 20 കുപ്പി വിദേശമദ്യവും അമ്പതോളം ഹാൻസ് പാക്കറ്റുകളുമായി നാല് പേര്‍ പിടിയിലായത്.
അനധികൃത മദ്യവില്‍പ്പന നടത്തുന്ന സംഘം പിടിയില്‍ - മദ്യവില്‍പ്പന
പുത്തൻപുരക്കൽ ഷാജി (34) ആമക്കുണ്ടൻ സൈനുദ്ദീൻ (33) കോലോത്തും തൊടിക ഷിബു (33) ഭാസ്കരവിലാസം പ്രകാശ് (44) എന്നിവര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു.
അനധികൃത മദ്യവില്‍പ്പന നടത്തുന്ന സംഘം പിടിയില്‍
പുത്തൻപുരക്കൽ ഷാജി (34) ആമക്കുണ്ടൻ സൈനുദ്ദീൻ (33) കോലോത്തും തൊടിക ഷിബു (33) ഭാസ്കരവിലാസം പ്രകാശ് (44) എന്നിവര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. ശനിയാഴ്‌ച ഇവിടെ നിന്ന് രണ്ട് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. മമ്പാട്ടു മൂലയിൽ പെട്രോളിങ് നടത്തുന്നതിടെ സംശയം തോന്നിയ ഒരു വണ്ടി തടഞ്ഞു പരിശോധിച്ചപ്പോഴാണ് പ്രതികൾ പിടിയിലായത്. 400 രൂപ വിലയുള്ള മദ്യം ആയിരം രൂപക്കാണ് വിൽപ്പന നടത്തിയിരുന്നത്.