മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് മർദ്ദനത്തിനെതിരെ മലപ്പുറത്തും പ്രതിഷേധം. ജില്ലയുടെ വിവിധ ഇടങ്ങളിൽ മത, രാഷ്ട്രീയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും പന്തംകൊളുത്തി പ്രകടനങ്ങളും നടന്നു.
ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി; മലപ്പുറത്തും പ്രതിഷേധം - ദേശീയ പൗരത്വ നിയമം
ജില്ലയുടെ വിവിധ ഇടങ്ങളിൽ മത, രാഷ്ട്രീയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും പ്രതിഷേധവും നടന്നു.
ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി; മലപ്പുറത്തും പ്രതിഷേധം
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. അർധരാത്രിയും, പുലർച്ചെയും നടന്ന സമരത്തില്‍ പ്രതിഷേധക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു.