മലപ്പുറം:ഹരിതക്കെതിരായ അച്ചടക്ക നടപടിയിൽ പിന്നോട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പാർട്ടിയിൽ അച്ചടക്കത്തിനാണ് കൂടുതൽ പ്രാധാന്യം. അതിനാൽ കൂടുതൽ ചർച്ചകൾക്കില്ലെന്നും സലാം പറഞ്ഞു.
'ഹരിത' വിവാദം: അച്ചടക്ക നടപടിയിൽ പിന്നോട്ടില്ലെന്ന് പി.എം.എ സലാം - HARITHA CONTROVERSY
പി കെ നവാസിനെതിരെ ജില്ലാ കമ്മറ്റികൾ നൽകിയ കത്ത് ലഭിച്ചിട്ടില്ലെന്നും പി.എം.എ സലാം.
'ഹരിത' വിവാദം : അച്ചടക്ക നടപടിയിൽ പിന്നൊട്ടില്ലെന്ന് പി.എം.എ സലാം
ആരോപണ വിധേയരായ എം.എസ്.എഫ് നേതാക്കളുടെ വിശദീകരണം കേട്ട ശേഷം തുടർ നടപടി സ്വീകരിക്കും. സംസ്ഥാന പ്രസിഡന്‍റ് പികെ നവാസിനെതിരായ ജില്ലാ കമ്മിറ്റികളുടെ കത്ത് ലഭിച്ചിട്ടില്ല. ലീഗിനെ സ്ത്രീ വിരുദ്ധരായി ചിത്രീകരിക്കുന്നതിന് പിന്നിൽ ലീഗ് വിരുദ്ധരാണെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
ALSO READ:'ഹരിത'വിവാദം : സ്വാഭാവിക നീതി കിട്ടിയില്ലെന്ന് ഫാത്തിമ തഹ്‌ലിയ
Last Updated : Aug 18, 2021, 8:01 PM IST