വിമാനാപകടം; രക്ഷാപ്രവര്‍ത്തകരായ നാട്ടുകാര്‍ക്ക് പൊലീസിന്‍റെ സല്യൂട്ട് - karippur plane crash
കേരള പൊലീസിന്‍റെ പ്രതിനിധായി എത്തിയ സിവില്‍ പൊലീസ് ഓഫിസര്‍ നിസാര്‍ അരിമ്പ്ര രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രത്യേക അഭിനന്ദനവും സല്യൂട്ടും നൽകി ആദരിച്ചു.
![വിമാനാപകടം; രക്ഷാപ്രവര്‍ത്തകരായ നാട്ടുകാര്‍ക്ക് പൊലീസിന്‍റെ സല്യൂട്ട് കരിപ്പൂര്‍ വിമാനാപകടം കേരള പൊലീസ് വാര്‍ത്തകള്‍ മലപ്പുറം വാര്‍ത്തകള്‍ malappuram news karippur plane crash kerala police news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8359555-979-8359555-1596996997363.jpg)
മലപ്പുറം: നാടിനെ നടുക്കിയ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസികള്‍ക്ക് സമൂഹമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും ഉൾപ്പെടെ വലിയ ആദരവാണ് നൽകിവരുന്നത്. ഇതിന് പിന്നാലെ മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഇവരെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലും നേരിട്ടും അല്ലാതെയും രംഗത്തെത്തിയിരുന്നു. ഇതിന് പുറമേയാണ് കൊവിഡ് പ്രശ്‌ന ങ്ങൾ വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തിയ കരിപ്പൂരിലെ ഹൃദയംതൊട്ട മക്കൾ എന്നറിയപ്പെടുന്ന ഈ രക്ഷാ സൈന്യത്തിന്‍റെ മുന്നിലേക്ക് കേരള പൊലീസും എത്തിയത് . രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മുഴുവൻ പേരും കൊവിഡ് നിരീക്ഷണത്തിൽ പോയിരുന്നു. ഇതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിൽ കഴിയുന്ന സ്ഥലങ്ങളിൽ ഞായറഴ്‌ച വൈകുന്നേരം അഞ്ചരയോടെ കേരള പൊലീസിന്‍റെ പ്രതിനിധായി എത്തിയ സിവില്‍ പൊലീസ് ഓഫിസര്‍ നിസാര്‍ അരിമ്പ്ര പ്രത്യേക അഭിനന്ദനവും അഭിമാനത്തോടെ സല്യൂട്ടും നൽകി ആദരിച്ചു. മലപ്പുറത്തെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനനിമിഷമാണ്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കൊണ്ടോട്ടിയിലെ ഈ രക്ഷാസൈന്യം നമ്മുടെ നാടിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനമാണ്. കാരണം ഇവർ ഇല്ലെങ്കിൽ ദുരന്തത്തിന് വ്യാപ്തിയും മരണനിരക്കും വർധിക്കുമായിരുന്നു. നിര്‍ണായക സാഹചര്യത്തിൽ നാട്ടുകാരുടെ ഇടപെടലാണ് മരണസംഖ്യ പതിനെട്ടിൽ കുറച്ചത്.