മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനെ നയിക്കുന്ന കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് തങ്ങളുടെ ഘടകകക്ഷികളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. കേവലം ഇനി ഒരു ഔദ്യോഗിക ചര്‍ച്ചകൊണ്ട് മാത്രം അന്തിമ തീരുമാനത്തിലെത്താവുന്നതെയുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
സീറ്റുവിഭജനം; യുഡിഎഫില്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെന്ന് കുഞ്ഞാലിക്കുട്ടി - കുഞ്ഞാലിക്കുട്ടി വാര്‍ത്തകള്‍
കോണ്‍ഗ്രസ് തങ്ങളുടെ ഘടകകക്ഷികളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പാണക്കാട് എത്തിയപ്പോള്‍ മുസ്‌ലിം ലീഗുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നു. സീറ്റു വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ എല്‍.ഡി.എഫിലേതു പോലെ തര്‍ക്കങ്ങളൊന്നുമില്ല. യു.ഡി.എഫിലേക്കു കൂടുതല്‍ കക്ഷികള്‍ വരാനും വര്‍ധിച്ച ജനപിന്തുണ ലഭിക്കാനും സാധ്യതയേറെയാണ്. പുതിയ സാഹചര്യത്തില്‍ യു.ഡി.എഫിന്‍റെ സാധ്യതകള്‍ കൂടിവരികയാണ്. സി.പി.എം വിഭാഗീയ പ്രചരണം നടത്തുന്നതുകൊണ്ട് ജനങ്ങള്‍ക്ക് അവരോടു അമര്‍ഷം വര്‍ധിച്ചിരിക്കുകയാണ്. വിഭാഗീയ വര്‍ഗീയ പ്രചരണങ്ങളോട് കേരളം പ്രതികരിക്കാറുള്ളത് എതിരായിട്ടാണെന്നും വിവിധ സമുദായങ്ങള്‍ യു.ഡി.എഫില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കാഴ്ച്ചകളാണ് അടുത്തിടെയായി കണ്ടുകൊണ്ടിരിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.