കേരളം

kerala

ETV Bharat / city

സ്വര്‍ണക്കടത്ത് സി.ബി.ഐ അന്വേഷിക്കണമെന്ന് മുസ്ലിംലീഗ് - സ്വര്‍ണക്കടത്തില്‍ സി.ബി.ഐ

സ്വര്‍ണക്കടത്ത് കേസ് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ലോക്ക് ഡൗൺ സമയത്ത് പോലും സ്വപ്ന സുരേഷിനെ കണ്ടെത്താൻ കഴിയാത്തത് അപമാനകരമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pk kunjalikkutti news  trivandrum gold smuggling muslim league  muslim league pk kunjalikkutti  സ്വര്‍ണക്കടത്തില്‍ സി.ബി.ഐ  സി.ബി.ഐ അന്വേഷണം മുസ്ലിംലീഗ്
മുസ്ലിംലീഗ്

By

Published : Jul 8, 2020, 1:04 PM IST

മലപ്പുറം: തിരുവനന്തപുരം സ്വർണക്കടത്ത് സി.ബി.ഐ അന്വേഷിക്കണമെന്ന യു.ഡി.എഫ് നിലപാടിലുറച്ച് മുസ്ലിംലീഗ്. കേസ് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വളരെയധികം ഗൗരവമുള്ള വിഷയമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അന്വേഷണം നടത്താതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധമില്ലെന്ന പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് സി.ബി.ഐ അന്വേഷിക്കണമെന്ന് മുസ്ലിംലീഗ്

സ്വർണക്കടത്ത് നടത്താന്‍ സ്വപ്നക്ക് എവിടെനിന്നോ ഒരു ധൈര്യം മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് പോലും ഇവരെ കണ്ടെത്താൻ കഴിയാത്തത് അപമാനകരമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ്വപ്ന സുരേഷിന്‍റെ നിയമനത്തില്‍ ദുരൂഹതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ABOUT THE AUTHOR

...view details