കേരളം

kerala

ETV Bharat / city

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി - പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ലോക്ക് ഡൗണ്‍ ലംഘിച്ച് ജനപ്രതിനിധികള്‍ പ്രക്ഷോഭം നടത്തുന്നത് യുഡിഎഫില്‍ ചര്‍ച്ച ചെയ്‌തെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

pk kunjalikkutti news  പ്രവാസികളെ മടക്കിയെത്തിക്കുക  പി.കെ കുഞ്ഞാലിക്കുട്ടി എം.പി  മുസ്ലീമ ലീഗ് കുഞ്ഞാലിക്കുട്ടി
കുഞ്ഞാലിക്കുട്ടി എം.പി

By

Published : Apr 24, 2020, 3:47 PM IST

മലപ്പുറം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ കേന്ദ്ര സര്‍ക്കാരില്‍ സമ്മർദം ചെലുത്തണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്രം നിലപാട് തിരുത്തണം. വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നാല്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വിഷയത്തില്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് കുഞ്ഞാലിക്കുട്ടി എം.പി

പലരും ഭക്ഷണം പോലും ഇല്ലാതെ വിദേശത്ത് പ്രതിസന്ധിയിലാണ്. ഈ വിഷയം കോടതിയിൽ പോയി കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. പ്രവാസികൾക്ക് വേണ്ടത് ചെയ്യൽ സർക്കാരിന്‍റെ കടമയാണന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ലംഘിച്ച് ജനപ്രതിനിധികളെങ്കിലും പ്രക്ഷോഭത്തിലേക്ക് കടക്കേണ്ടി വരും. ഇക്കാര്യം യുഡിഎഫ് ചർച്ച ചെയ്തിട്ടുണ്ടന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details