മലപ്പുറം: കെ.എം ഷാജിക്കെതിരെയുള്ള അസഹിഷ്ണുതയും പ്രതികാരനടപടിയും അപലപനിയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. വിമർശനങ്ങൾക്ക് മറുപടിയാണ് സർക്കാർ പറയേണ്ടതെന്നും അദ്ദേഹം മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഉത്തരം നൽകാതെ കൊവിഡ് കാലത്തും സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. വിജിലൻസിന്‍റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ നടപടികള്‍ അപലപനീയമെന്ന് കുഞ്ഞാലിക്കുട്ടി - പികെ കുഞ്ഞാലിക്കുട്ടി വാര്‍ത്തകള്‍
കെ.എം ഷാജിക്ക് ലീഗിന്‍റെ പൂർണ പിന്തുണ പ്രഖ്യാപിച്ച പി.കെ കുഞ്ഞാലിക്കുട്ടി എംപി ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഉത്തരം നൽകാതെ കൊവിഡ് കാലത്തും സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നടപടികള്‍ അപലപനീയമെന്ന് കുഞ്ഞാലിക്കുട്ടി
കെ.എം ഷാജിക്ക് ലീഗിന്‍റെ പൂർണ പിന്തുണയുണ്ട്. ഏതന്വേഷണത്തെയും ഒറ്റകെട്ടായി നേരിടുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരും പ്രതിപക്ഷവും ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് വില കൽപിക്കണം. പ്രതിപക്ഷം ഉത്തരവാദിത്വത്തോടെ പെരുമാറും. വിവാദങ്ങളുണ്ടാക്കി രംഗം വഷളാക്കിയത് സർക്കാരാണെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി.