മലപ്പുറം: അയോധ്യ വിഷയത്തിൽ അനുകൂല നിലപാടെടുത്ത മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് മുസ്ലിം ലീഗ്. ഏതെങ്കിലും സംസ്ഥാനത്തിലെ നേതാവിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്ത മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ പ്രതികരണം ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന സാഹചര്യത്തിലാണ് പ്രതികരിക്കേണ്ടതില്ല എന്ന് മുസ്ലിംലീഗ് നിലപാട്.
രാമക്ഷേത്ര നിർമാണം; കമൽനാഥിന്‍റെ നിലപാടിൽ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ് - കമൽനാഥ്
രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്ത മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ പ്രതികരണം ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന സാഹചര്യത്തിലാണ് പ്രതികരിക്കേണ്ടതില്ല എന്ന് മുസ്ലിംലീഗ് നിലപാട്.
രാമക്ഷേത്ര നിർമ്മാണം; കമൽനാഥിന്‍റെ നിലപാടിൽ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ്
കോൺഗ്രസിനെ വിമർശിച്ച് സമസ്ത മുഖപത്രത്തിൽ വന്ന ലേഖനം കണ്ടില്ല എന്നും കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു. യുഡിഫിന്‍റെ സ്പീക്ക് അപ് കേരള സത്യഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്വർണക്കടത്തുകൾ കേരളത്തിൽ മാത്രമേ നടക്കുകയുള്ളൂ എന്നും കോവിഡിന്‍റെ ആദ്യഘട്ടത്തിലെ കണക്കുകൾ മാർക്കറ്റ് ചെയ്യാനാണ് സർക്കാർ ശ്രമിച്ചതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
Last Updated : Aug 3, 2020, 3:40 PM IST