മലപ്പുറം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ.ബഷീർ എം.എൽ.എ. തന്‍റെ മണ്ഡലത്തിൽ ഉൾപ്പെട്ട മതിൽമുല റോഡുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ വിമർശനം നടത്തിയത്. എടവണ്ണയിലെ എം.എൽ എ ഓഫിസിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രിയുടെ നിലപാടിൽ പ്രതിഷേധം അറിയിച്ചത്.
ആറാം ക്ലാസ് വിദ്യാർഥിനിയുടെ കത്തിൽ 5 കോടി രൂപ മതിൽ മൂല റോഡിന് അനുവദിച്ചതായുള്ള മന്ത്രിയുടെ ഫോൺ സന്ദേശത്തിനെതിരെയാണ് എം.എൽ.എ രംഗത്ത് വന്നത്. സിപിഎം പ്രാദേശികനേതൃത്വത്തിന്‍റെ തറ രാഷ്ട്രീയത്തിന് മന്ത്രി നിന്നു കൊടുത്തത് ശരിയല്ലെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയുടെ ആരോപണം
കഴിഞ്ഞ ജനുവരിയിലെ ബജറ്റിൽ 5 കോടി രൂപ അനുവദിക്കുകയും, തുകയുടെ 20 ശതമാനം ബജറ്റിൽ മാറ്റിവച്ചതുമാണ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടം നിലവിൽ വന്നതുകൊണ്ടാണ് തുടർ നടപടികൾ വൈകിയത്.