മലപ്പുറം: ചാലിയാറിലെ വെള്ളപ്പൊക്കത്തിന്‍റെ ശക്തി കൂട്ടിയത് അശാസ്ത്രീയമായ പാലം നിര്‍മാണമാണെന്ന് ആക്ഷേപം. പാലങ്ങളുടെ തൂണുകള്‍ക്ക് വീതി കൂടുതലാണെന്നും ഇവ പുഴയുടെ ഒഴുക്കിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നുമാണ് നാട്ടുകാരുടെ വാദം. ഇത്തരത്തില്‍ ഒഴുക്ക് തടസപ്പെടുമ്പോഴാണ് പുഴ കരകവിയുന്നതെന്നും വിഷയത്തെ കുറിച്ച് പഠനം നടത്തണമെന്നും നാട്ടുകാർ പറയുന്നു. പല പാലങ്ങളുടെയും തൂണുകള്‍ അടുപ്പിച്ച് വച്ചാല്‍ പുഴയുടെ കാൽ ഭാഗം അടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കഴിഞ്ഞ പ്രളയത്തിൽ ചാലിയാറിൽ ഒരു പാലം തകരുകയും അഞ്ച് പാലങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു.
അശാസ്ത്രീയമായ പാലം നിര്‍മാണം വെള്ളപ്പൊക്കത്തിന്‍റെ ശക്തി കൂട്ടിയെന്ന് ആക്ഷേപം - ചാലിയാർ
പല പാലങ്ങളുടെയും തൂണുകള്‍ അടുപ്പിച്ച് വച്ചാല്‍ പുഴയുടെ കാൽ ഭാഗം അടയുമെന്നും ഇത്തരത്തില്‍ ഒഴുക്ക് തടസപ്പെടുമ്പോഴാണ് പുഴ കരകവിയുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
വെള്ളപ്പൊക്കത്തിന് ശക്‌തി കൂട്ടിയത് പാലത്തിന്‍റെ തൂണുകളുടെ അമിതവീതിയെന്ന് ആക്ഷേപം
പ്രളയത്തില്‍ നിരവധി പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇവ പുതുക്കി പണിയുന്നതിന് മുമ്പ് കൃത്യമായ പഠനം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. പാലങ്ങളുടെ നിര്‍മാണത്തില്‍ നിലവിലെ മാര്‍ഗം തുടര്‍ന്നാല്‍ ഭാവിയിലും പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുമെന്നും അതിനാല്‍ വിഷയത്തില്‍ ശാസ്‌ത്രീയമായ പഠനം നടത്തി പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Last Updated : Aug 24, 2019, 4:20 PM IST