മലപ്പുറം: മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന വൻ സംഘം മലപ്പുറത്ത് പിടിയില്‍. ബസുകളിൽ യാത്രക്കാർ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും തിക്കും തിരക്കും കൂട്ടി പോക്കറ്റടി നടത്തുന്ന സംഘമാണ് പിടിയിലായത്.
മുഹമ്മദ് ഷെരീഫ്, ബാബുരാജ്, മുഹമ്മദ് റഫീക്ക്, ഷമീർ, ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും പണവും പോക്കറ്റടിക്കപ്പെട്ടവരുടെ രേഖകളും കണ്ടെത്തി.