മലപ്പുറം: താലൂക്ക് ഓഫിസ് ജീവനക്കാരിയെ യാത്രയാക്കാൻ ചെന്ന ഭർത്താവിനെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ഇടപെടലുമായി ജില്ലാ കലക്‌ടർ. രാവിലെ ഒമ്പത് മണിക്ക് പരാതിക്കാരിയെ വിളിച്ചുവരുത്തി കലക്‌ടര്‍ സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ആരാഞ്ഞു.
താലൂക്ക് ജീവനക്കാരിയുടെ ഭര്‍ത്താവിനെ മർദിച്ച സംഭവം; ഇടപെട്ട് കലക്‌ടർ - മലപ്പുറം വാർത്തകള്‍
പരാതിക്കാരെ വിളിച്ച് വരുത്തി മൊഴിയെടുത്തു.
ഞായറാഴ്ച രാവിലെയാണ് പരാതിക്കടിസ്ഥാനമായ സംഭവം. തിരൂരങ്ങാടി താലൂക്ക് ജീവനക്കാരിയായ ലേഖയെ യാത്രയാക്കാൻ റോഡരികത്തേക്ക് വന്ന ഭർത്താവ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പ്രമോദിനെ പരപ്പനങ്ങാടി സി.ഐ മർദിക്കുകയും, മൊബെൽ ഫോൺ പിടിച്ച് കൊണ്ടുപോവുകയും ആയിരുന്നു. ഇതേ തുടർന്നാണ് പരാതിക്കാരായ റവന്യൂ ജീവനക്കാരിയേയും, മർദനമേറ്റ ഭർത്താവിനേയും ഈ സംഭവത്തിൽ ഇടപെട്ട് അപമാനിക്കപ്പെട്ട താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരേയും നേരിട്ട് മലപ്പുറത്ത് കലക്ട്രേറ്റിൽ ജില്ല കളക്ടർ വിളിച്ച് വരുത്തി മൊഴിയെടുത്തത്.
also read:വനിത ജീവനക്കാരിയെ അപമാനിച്ചു ; പരപ്പനങ്ങാടി സിഐക്കെതിരെ പരാതി