മലപ്പുറം: ബലി പെരുന്നാള്‍ ദിവസം ആരാധനാലയങ്ങളില്‍ 40 പേരെ പ്രവേശിപ്പിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവ്യക്തത നിറഞ്ഞതാണെന്ന് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പ്രവേശിക്കാനുള്ളവരെ 40 ആയി നിജപ്പെടുത്തുക എന്നത് പ്രായോഗകമല്ലെന്ന് അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷന്‍ നടത്തിയവരെ മാത്രമേ പള്ളികളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. പ്രാര്‍ഥനകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവര്‍ തന്നെ വാക്സിനേഷന്‍ എടുത്തിട്ടുണ്ടാകണമെന്നില്ല. എല്ലാവരും പള്ളിയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സമയമാണ് ഈദ്. പ്രവേശനം സംബന്ധിച്ച് നിയന്ത്രണം കൊണ്ടു വരുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.