കെ.എം ഷാജിയുടെ ആരോപണങ്ങള്‍ ബാലിശമെന്ന് സ്‌പീക്കര്‍ - കെഎം ഷാജി വാര്‍ത്തകള്‍
ഏതൊരു സ്പീക്കറും നിയമപരമായി ചെയ്യുന്നതുമാത്രമേ താനും ചെയ്തിട്ടുള്ളുവെന്ന് പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
കെ.എം ഷാജിയുടെ ആരോപണങ്ങള്‍ ബാലിശമെന്ന് സ്‌പീക്കര്‍
മലപ്പുറം: മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ തികച്ചും ബാലിശമാണ്. ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനമാണ്. എല്ലില്ലാത്ത നാവുകൊണ്ട് എന്തും വിളിച്ചുപറയരുത്. ഏതൊരു സ്പീക്കറും നിയമപരമായി ചെയ്യുന്നതുമാത്രമേ താനും ചെയ്തുള്ളൂ.പരിമിതികള്‍ ദൗര്‍ബല്യമായി കാണരുതെന്നും സ്പീക്കര്‍ പൊന്നാനിയില്‍ പറഞ്ഞു.