മലപ്പുറം: വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തി വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് വേട്ടനായ്ക്കളെയും വന്യമൃഗങ്ങളുടെ മാംസവും ഓൺലൈൻ വിപണനം നടത്തുന്ന വൻ സംഘം വനം വകുപ്പിന്‍റെ പിടിയിൽ. റെയ്‌ഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ ഓപ്പറേഷൻ ''ദൃശ്യം' എന്ന പേരിൽ നടത്തിയ രഹസ്യാന്വേഷണത്തിലാണ് അകമ്പാടം നമ്പൂരിപ്പൊട്ടി ഭാഗത്ത് താമസിക്കുന്ന രാമത്തുപറമ്പിൽ ദേവദാസ് നമ്പൂരിപ്പൊട്ടി സ്വദേശി തൗഫീഫ് നഹ്മാൻ, അകമ്പാടം സ്വദേശി ഹാഫീസ് എന്നിവര്‍ പിടിയിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും അന്വേഷണ സംഘം അറിയിച്ചു.
വേട്ടക്കാരെ പിടികൂടി ഓപ്പറേഷൻ 'ദൃശ്യം' - അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ
അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ ഓപ്പറേഷൻ ''ദൃശ്യം' എന്ന പേരിൽ നടത്തിയ രഹസ്യാന്വേഷണത്തിലാണ് വേട്ടക്കാര്‍ പിടിയിലായത്.
വേട്ടക്കാരെ പിടികൂടി ഓപ്പറേഷൻ 'ദൃശ്യം'
2019 ഡിസംബർ മാസം മുതൽ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ ഉദ്യേഗസ്ഥർ കണ്ടെത്തി. അമേരിക്കൻ ബുൾഡോഗ്, ബുള്ളി , ഡോബർമാൻ, ലാബ്രഡോർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട വിദേശയിനം നായ്ക്കളെ വേട്ടയാടാൻ പരിശീലിപിച്ച് നായാട്ട് നടത്തുന്ന രീതിയാണ് പ്രതികൾ അവംലബിച്ചത്. ഇത്തരം നായ്ക്കളെ ബ്രീഡ് ചെയ്പ്പിച്ച് അവയുടെ കുഞ്ഞുങ്ങളെ വൻ തുകയ്ക്ക് ഓൻലൈൻ വില്‍പ്പന നടത്തിയിരുന്നു. വന്യജീവികളുടെ മാംസം വിപണനം നടത്തുന്ന വൻ മാഫിയയാണ് ഇതിന്‍റെ പിന്നിലെന്ന് അന്വേഷണ സംഘം അറിയിച്ചു.