മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമാനിൽ നിന്നെത്തിയ മംഗളൂരു സ്വദേശിക്കാണ് വൈറസ് ബാധ. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ ബാധിതർ എട്ടായി.
മലപ്പുറത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ ; ആകെ രോഗബാധിതരുടെ എണ്ണം എട്ടായി - മംഗളൂരു സ്വദേശി ഒമിക്രോണ്‍
ഒമാനിൽ നിന്നെത്തിയ മംഗളൂരു സ്വദേശിക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ ബാധിതർ എട്ടായി
മലപ്പുറത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം എട്ടായി
Also read: Omicron India: നൂറ് കടന്ന് രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം
വെള്ളിയാഴ്‌ച രണ്ട് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഷാർജയിൽ നിന്ന് ഈ മാസം 8ന് കൊച്ചിയിലെത്തിയ 68, 67 പ്രായക്കാരായ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.