മലപ്പുറം:പരവക്കല്‍ പടപ്പറമ്പില്‍ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍. നാട്ടുകാരനും സുഹൃത്തുമായ അമ്പലംപടി മണ്ണാർത്തൊടി സുധീഷാണ് പിടിയിലായത്. ഈ മാസം ഏഴിന് ബന്ധുവിന്‍റെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലും പൊലീസ് ഇന്‍ക്വസ്റ്റിലും അസ്വഭാവികത കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ കൊളത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ യുവാവ് അറസ്റ്റിൽ
പ്രതി സുധീഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും പോക്സോ വകുപ്പുകളും ചുമത്തി കേസെടുത്തു
യുവാവ് അറസ്റ്റിൽ
മൂന്നു മാസത്തിലേറെയായി കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതിയുമായി ഫോണിലൂടെയുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രതി സുധീഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും പോക്സോ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.