മലപ്പുറം: ഓണപ്പൂക്കൾ ശേഖരിക്കാന്‍ കുട്ടികൾക്ക് പൂക്കൂട നിര്‍മിച്ച് നല്‍കുകയാണ് എടപ്പാള്‍ നടുവട്ടം സ്വദേശി മനോഹരന്‍. പരിസ്ഥിതി സംരക്ഷിക്കണമെന്ന ലക്ഷ്യത്തിലൂന്നി പാഴ്വസ്തുക്കള്‍ കൊണ്ടാണ് നിര്‍മാണം. ഓല മെടഞ്ഞുണ്ടാക്കിയ പൂക്കൂടകള്‍ അപ്രത്യക്ഷ്യമായതോടെയാണ് ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പൂക്കൂടകളായി മാറുന്നത്. മണ്ണില്‍ ദ്രവിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് വരും തലമുറക്ക് ഭീഷണിയാണെന്ന ചിന്തയാണ് ഇതിലേക്ക് നയിച്ചതെന്ന് മനോഹരന്‍ പറയുന്നു.
ഓണക്കാലത്തെ വേറിട്ട പരിസ്ഥിതി സംരക്ഷണം; പാഴ്വസ്തുക്കളില്‍ നിന്ന് പൂക്കൂടയൊരുക്കി മാതൃക - flower basket from waste
മണ്ണില്‍ ദ്രവിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് വരും തലമുറക്ക് ഭീഷണിയാണെന്ന ചിന്തയാണ് നടുവട്ടം സ്വദേശി മനോഹരനെ പാഴ്വസ്തുക്കളില്‍ നിന്ന് പൂക്കൂട നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്
ഓണക്കാലത്തെ വേറിട്ട പരിസ്ഥിതി സംരക്ഷണം; പാഴ്വസ്തുക്കളില്‍ നിന്ന് പൂക്കൂടയൊരുക്കി മാതൃക
ഓണക്കാലത്ത് പൂക്കൂടകളുടെ നിര്‍മാണം തകൃതിയായി നടക്കുമ്പോള്‍ മറ്റ് സമയങ്ങളില്‍ വിവിധയിനം ഉത്പന്നങ്ങള്‍ മനോഹരന്‍റെ കരവിരുതില്‍ പിറക്കും. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Last Updated : Aug 24, 2020, 4:54 PM IST