മലപ്പുറം: കൊവിഡ് പ്രതിരോധ ബോധവത്ക്കരണത്തിനായി ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് വി.എസ്.ഗീത രചിച്ച ഗാനം വൈറലാകുന്നു. നാടും നഗരവും കൊവിഡ് ഭീതിയിൽ കഴിയുമ്പോൾ ജനങ്ങളിലേക്ക് ആരോഗ്യ ബോധവത്ക്കരണ സന്ദേശം നൽകാൻ ഏറ്റവും ഫലപ്രദം ഗാനാവതരണമാണെന്ന ചിന്തയാണ് ഗാനത്തിന്‍റെ സൃഷ്‌ട്ടിക്ക് പിന്നില്‍. ഗീതക്കൊപ്പം സഹപ്രവർത്തകരായ, എം.പി.സുനു, കൃഷ്ണപ്രിയ, സാന്ദ്രാ ജോസഫ്, വി.ശ്രീകല എന്നിവർ ചേർന്നാണ്, പൊതുസ്ഥലങ്ങളിൽ ആലപിക്കുന്നത്. ഇവർക്ക് പിന്തുണയുമായി മെഡിക്കൽ ഓഫിസർ ഡോ. ടി.എൻ.അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് കമ്മത്ത്, വി.വിനോദ് എന്നിവരുമുണ്ട്.
കൊവിഡ് ബോധവത്ക്കരണത്തിന് ഈണം പകര്‍ന്ന് ഒരു നഴ്‌സ് - കൊവിഡ് വാര്‍ത്തകള്‍
ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് വി.എസ്.ഗീതയാണ് കൊവിഡ് പ്രതിരോധ ബോധവത്ക്കരണത്തിനായി ഗാനം രചിച്ചത്.
![കൊവിഡ് ബോധവത്ക്കരണത്തിന് ഈണം പകര്‍ന്ന് ഒരു നഴ്‌സ് nurse wrote a song for covid awareness covid awareness song for covid awareness covid song കൊവിഡ് പാട്ട് കൊവിഡ് ബോധവത്ക്കണം കൊവിഡ് വാര്‍ത്തകള്‍ മലപ്പുറം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8082246-thumbnail-3x2-j.jpg)
വളരെ ലളിതമായ ശൈലിയിൽ പെട്ടെന്ന് മനസിലാകുന്ന രീതിയിലാണ് ഗാനം രചിച്ചിട്ടുള്ളത്, മാസ്ക് ധരിക്കേണ്ടതിന്‍റെയും, സാനിറ്റൈസർ ഉപയോഗിക്കേണ്ടതിന്‍റെയും ആവശ്യകത വ്യക്തമായി ഈ ഗാനത്തിലൂടെ നമ്മുടെ മനസുകളിലേക്ക് എത്തുന്നു. ഇന്ന് ചാലിയാർ പഞ്ചായത്തിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെ ചുണ്ടുകളിലും ഈ ഗാനത്തിന്‍റെ ഈരടികളാണ് മുഴങ്ങുന്നത്. 1980-ൽ പുറത്തിറങ്ങിയ അങ്ങാടി എന്ന സിനിമയിലെ പാവാട വേണം മേലാട വേണം എന്ന ഗാനത്തിന്‍റെ ഈണത്തിലാണ് കൊവിഡ് പ്രതിരോധ സന്ദേശ ഗാനം ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ ഇഷ്ട ഗാനങ്ങളിൽ ഒന്നായ ഈ ഗാനത്തിന്‍റെ ഈണം തെരഞ്ഞെടുത്തതും ജനങ്ങളിലേക്ക് ഈ ഗാനം എളുപ്പത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്.