എന്‍.എസ്.കെ ഉമേഷ് ഐഎഎസ് മലപ്പുറത്ത് ചുമതലയേറ്റു - മലപ്പുറം വാര്‍ത്തകള്‍
യുദ്ധകാലാടിസ്ഥാനത്തില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളും റിവേഴ്‌സ് ക്വാറന്‍റൈൻ സെന്‍ററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടര്‍ക്ക് സഹായം നല്‍കുന്നതിനാണ് നിയമനം.
![എന്‍.എസ്.കെ ഉമേഷ് ഐഎഎസ് മലപ്പുറത്ത് ചുമതലയേറ്റു Malappuram news NSK Umesh IAS മലപ്പുറം കൊവിഡ് വാര്‍ത്തകള്‍ മലപ്പുറം വാര്‍ത്തകള്‍ എന്‍.എസ്.കെ ഉമേഷ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8056246-thumbnail-3x2-n.jpg)
മലപ്പുറം: കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി നിയോഗിക്കപ്പെട്ട എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് മലപ്പുറത്ത് ചുമതലയേറ്റു. യുദ്ധകാലാടിസ്ഥാനത്തില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളും റിവേഴ്‌സ് ക്വാറന്‍റൈൻ സെന്‍ററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടര്‍ക്ക് സഹായം നല്‍കുന്നതിനാണ് എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റഎ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹത്തിന്‍റെ പുതിയ നിയമനം. ചുമതലയേറ്റ ഉടന്‍ കൊണ്ടോട്ടി ഹജ്ജ് ഹൗസിലെ സി.എഫ്.എല്‍.ടി.സിയും കാലിക്കറ്റ് സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ സജ്ജീകരിച്ച സി.എഫ്.എല്‍.ടി.സിയും അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാനത്ത് 14 ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ കലക്ടര്‍മാരെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി നിയമിച്ചിട്ടുള്ളത്Conclusion:Etv